പല ആളുകളിലും കാണുന്ന വിട്ടുമാറാത്ത ശരീരവേദനയ്ക്ക് കാരണം ഇതാണ്.

പലപ്പോഴും പലതരത്തിലുള്ള വേദനകളും ആയി ബുദ്ധിമുട്ടുന്നവരാണ് മിക്ക ആളുകളും. വേദനകൾ ഇല്ലാത്ത ആളുകൾ ഇല്ല. എല്ലാദിവസവും പലതരം വേദനങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് നമ്മിൽ പലരും. ചിലർക്ക് മസിൽ വേദനയോ മറ്റെന്തെങ്കിലും തരത്തിലുള്ള വേദനകളും ആയിരിക്കും. ഇതിനെ എന്തെങ്കിലും വാമുകളോ അല്ലെങ്കിൽ തൈലമോ തേച്ചു കഴിഞ്ഞാൽ താൽക്കാലികമായി ആശ്വാസം ലഭിക്കുകയും ചെയ്യും. അത്തരത്തിൽ ആശ്വാസം ലഭിക്കാത്ത ആളുകൾ പിന്നീട് പല ഡോക്ടർമാരെയും കണ്ട് വേണ്ട വൈദ്യ സഹായം തേടുന്നു.

ഈ സാഹചര്യത്തിൽ ചുരുങ്ങിയ കാലയളവിലേക്ക് വേദനകൾക്ക് ആശ്വാസം ലഭിക്കുകയും മരുന്നുകളുടെ കാലാവധി കഴിഞ്ഞ ശേഷം വീണ്ടും വേദന അനുഭവപ്പെടുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഇത്തരം വേദനകൾ ഉണ്ടാകുന്നത് എന്ന് ചിന്തിച്ചു കഴിഞ്ഞാൽ നാം അനുഭവിക്കുന്ന മാനസികമായിട്ടുള്ള ബുദ്ധിമുട്ടുകൾ പലതും നമ്മുടെ ശരീരത്തിൽ പ്രതിഫലിക്കുന്നത് പലതരത്തിലുള്ള വേദനകൾ ആയിട്ടായിരിക്കും. പക്ഷേ പലരും ഇതൊന്നും ശ്രദ്ധിക്കാറില്ല. ശാരീരികം ആയിട്ടുള്ള അസുഖങ്ങൾക്ക് മാത്രമാണ് പലരും ട്രീറ്റ്മെന്റുകൾ ചെയ്യാറുള്ളത്.

നമ്മുടെ മനസ്സിന്റെ ആരോഗ്യം നല്ല രീതിയിൽ ആണെങ്കിൽ നമ്മുടെ ശരീരത്തിന്റെ ആരോഗ്യവും നല്ല രീതിയിൽ ആയിരിക്കും. ഒരിക്കൽ 18 വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി കല്യാണത്തിന് ശേഷം നിരന്തരം നടുവേദന കൊണ്ട് ബുദ്ധിമുട്ടി ഹോസ്പിറ്റലിൽ എത്തുകയും തുടർന്നുള്ള പരിശോധനയിൽ ആ കുട്ടിക്ക് യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. എന്നാൽ ഡോക്ടറുടെ അഭിപ്രായപ്രകാരം മാനസികമായുള്ള ട്രീറ്റ്മെന്റ് കൊടുത്തപ്പോഴാണ് മനസ്സിലായത് ആ കുട്ടി അനുഭവിക്കുന്ന സ്ട്രസ്സ് കാരണമാണ്.

അത്രയും കാലം ആ കുട്ടിക്ക് വേദന അനുഭവിക്കേണ്ടിവന്നത് എന്നാണ്. അതുപോലെതന്നെ പണ്ടുകാലങ്ങളിലുള്ള സിനിമകളെല്ലാം നാം കണ്ടിട്ടുണ്ട് പെട്ടെന്നുള്ള വാർത്തകളും ന്യൂസുകളും കാണുമ്പോൾ സ്ത്രീകൾ തലചുറ്റി വീഴുന്നതും ഹാർട്ടറ്റാക്ക് ഉണ്ടാകുന്നതും. തികച്ചും നമ്മൾ വിചാരിച്ചിരുന്നത് അത് ഒരു അഭിനയമാണ് എന്നാണ്. എന്നാൽ ഇത്തരം മാനസികം ആയിട്ടുള്ള പിരിമുറുക്കങ്ങൾ വരുമ്പോൾ അതിനോട് നമ്മുടെ ശരീരം പ്രതികരിക്കുമ്പോഴാണ് ഇത്തരം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്.

നാം ധാരാളമായി സ്ട്രെസ്സും ഡിപ്രഷനും എടുക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ഹോർമോൺ ചെയ്ഞ്ച് ഉണ്ടാവുകയും അതിനെ തുടർന്ന് നമുക്ക് പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. അതിനാൽ ശരീരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതുപോലെ തന്നെ അത്യാവശ്യമായ ഒന്നാണ് മാനസികാരോഗ്യത്തിന്റെ സംരക്ഷണവും. കൂടുതൽ അറിയണമെങ്കിൽ വീഡിയോ തുടർന്ന് കാണുക.

Leave a Comment