എല്ലാ ആരോഗ്യപ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്ന ഔഷധസസ്യമാണ് തുമ്പ. ലൂക്കസ് ആസ്പര എന്നാണ് തുമ്പച്ചെടിയുടെ ശാസ്ത്രനാമം. ദഹന പ്രശ്നത്തിനും ആർത്തവ പ്രശ്നത്തിനും രോഗപ്രതിരോധശേഷിക്കും തുമ്പ ഇല തിളപ്പിച്ചു കുടിക്കുന്നത് നല്ലതാണ്. പ്രസവസമയത്ത് സ്ത്രീകൾക്ക് കുളിക്കാനുള്ള വെള്ളത്തിൽ ചേർക്കുന്നത് വേദന കുറയ്ക്കും.
തേൾ തുടങ്ങിയ വിഷ ജീവികൾ കടിച്ചാൽ ആ ഭാഗത്ത് തുമ്പയില അരച്ച് പുരട്ടുന്നത് പാടുകൾ ഇല്ലാതാക്കും. തുമ്പയുടെ നീര് കഫക്കെട്ട് മാറാനായി കുടിക്കുന്നത് ഏറെ നല്ലതാണ്. ആഹാരത്തിനുശേഷം ദിവസവും ഒരു ടീസ്പൂൺ തുമ്പ ഇടിച്ചു പിഴിഞ്ഞ നീര് ഏഴു ദിവസം തീർച്ചയായി കഴിക്കുന്നത് കഫക്കെട്ട് മാറാൻഉത്തമമാണ്. തുമ്പയുടെ ഇല പനിക്കൂർക്കയുടെ ഇലയും ചേർത്ത് ആവി പിടിക്കുന്നത് കഫക്കെട്ട് ജലദോഷം.
ചുമ എന്നിവ മാറാനായി സഹായിക്കും ഇത് കുട്ടികൾക്കും ഉപയോഗിക്കാം. നെഞ്ചിരിച്ചിൽ,ഗ്യാസ്ട്രബിൾ, ദഹനക്കുറവ് ഇത്തരം ബുദ്ധിമുട്ടുകൾ മാറാൻ ആയും തുമ്പയുടെ നീര് ഉപയോഗിക്കുന്നത് നല്ലതാണ്. ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ വ്രണങ്ങൾ എന്നിവ പെട്ടെന്ന് മാറാനും ഉണങ്ങാനും തുമ്പയില ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കഴുകിയാൽ മതി.
കഠിനമായ തലവേദനയ്ക്ക് തുമ്പയുടെ ഇലവെള്ളം തിളപ്പിച്ച് ആവി പിടിക്കുന്നത് വളരെ ഉപയോഗപ്രദമായ രീതിയാണ്. കൂടാതെ തുമ്പയുടെ ഇല അരച്ച് നെറ്റിയിൽ പുരട്ടുന്നതും തലവേദന മാറാൻ സഹായിക്കും. പ്രസവ ശേഷം ഉണ്ടാകുന്ന ചാടിയ വയറ് കുറയാനായി തുമ്പയുടെ വിലയും തണ്ടും തോരനായി കഴിക്കുന്നത് ഇത് കുറയ്ക്കും. തടിപ്പുകൾ ഒക്കെ മാറ്റാൻ ഉപയോഗിക്കാം.
ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് തുമ്പയില ഇട്ടു തിളപ്പിച്ച വെള്ളം ആഴ്ചയിൽ ഒരു ദിവസം കുടിക്കാം. കൂടാതെ നമ്മുടെ മുഖത്ത് ഉണ്ടാകുന്ന മുഖക്കുരു പാടുകൾ എന്നിവ മാറാനായി പുരട്ടുന്നത് ഗുണം ചെയ്യും. തുമ്പയിലയിട്ട് തിളപ്പിച്ച ആറിയ വെള്ളം കൊണ്ട് മുഖം കഴുകുന്നതും പാടുകൾ മാറാനും മുഖക്കുരു മാറാനും ലക്കമുള്ള മുഖവാനും നല്ലതാണ്. കൂടാതെ മുടി കൊഴിച്ചൽ തടയാനും തുമ്പ സഹായിക്കുന്നു. ഇത്തരത്തിലുള്ള ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഈ ഔഷധ സസ്യത്തിന് കഴിയും.