ഈ ചെടിയുടെ ആരോഗ്യഗുണമറിഞ്ഞാൽ നിങ്ങൾ ഇത് നശിപ്പിച്ചു കളയില്ല.

നമ്മുടെ നാട്ടിൽ എല്ലാം സാധാരണമായി കണ്ടുവരുന്ന ഒരു ഇനം ചെടിയാണ് കൊടിത്തുവ. ഇലയിൽ ചൊറിച്ചിൽ ഉണ്ടാക്കുന്ന ഘടകങ്ങൾ അടങ്ങിയ ഈ ചെടി നാട്ടിൻപുറങ്ങളിലും നമ്മുടെ വീടിന്റെ പരിസരങ്ങളിലും എല്ലാം സാധാരണമായി കണ്ടുവരുന്നു. വളരെയധികം ആരോഗ്യഗുണമുള്ള ഒരു ചെടിയാണ് ഇത്. പല അസുഖങ്ങളെയും ശമിപ്പിക്കാൻ കഴിവുള്ള ഒരു നാട്ടുമരുന്നാണ് ഇത്. വൈറ്റമിൻ ധാരാളം അടങ്ങിയിട്ടുള്ള ഈ ചെടി ആയുർവേദത്തിലും ഒരു ഔഷധമാണ്. ഇതിന്റെ ഇലയിലും തണ്ടിലും വേരിലും അടങ്ങിയിട്ടുള്ള.

 

കാൽസ്യത്തിന്റെയും വൈറ്റമിൻ എ യുടെയും അംശം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ട്രൈകോമുകളാണ് ഈ ഇലയ്ക്ക് ചൊറിച്ചിൽ ഉണ്ടാക്കുന്നത്. എന്നാൽ വേവിച്ചു കഴിഞ്ഞാൽ ഇതിന്റെ ചൊറിച്ചിൽ ഇല്ലാതാകും. സൂപ്പ് ഉണ്ടാക്കാനും ചായ ഉണ്ടാക്കാനും എല്ലാം ഈ ഇല ഉപയോഗിക്കുന്നു. ഹെർബൽട്ടിയുടെ ഇനത്തിൽപ്പെട്ട ഈ ചെടിയുടെ ഇല ഇട്ടു തിളപ്പിച്ച വെള്ളത്തിൽ അല്പം തേൻ ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ തോരനായും ഇത് കഴിക്കാവുന്നതാണ്. ഇന്ന് മാർക്കറ്റിൽ ക്യാപ്സ്യൂൾ രൂപത്തിലും ക്രീമിന്റെ രൂപത്തിലും എല്ലാം.

ഇത് ലഭ്യമാണ്. ശരീരത്തിലെ രക്തശുദ്ധിക്ക് ഈ ഇല ഔഷധമാണ്. പുകവലി മൂലം ശരീരത്തിൽ അടഞ്ഞു കൂടിയിട്ടുള്ള നിക്കോട്ടിൻ പുറന്തള്ളുന്നതിന് ഈ ഇല ഭക്ഷിക്കുന്നത് സഹായിക്കുന്നു. വൃഷണ വീക്കത്തിനും പുരുഷന്മാരിലെ ലൈംഗിക ശക്തി വർദ്ധിപ്പിക്കുന്നതിനും ഈ ഇല ഔഷധമാണ്. ആർത്തവ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഈ ഇല സൂപ്പ് ഉണ്ടാക്കിയോ തോരൻ ഉണ്ടാക്കിയോ കഴിക്കുന്നത് വളരെ നല്ലതാണ്. വയറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് വയറിളക്കം പോലുള്ള അസുഖങ്ങൾ തടയുന്നതിന് ഇത് സാധിക്കും.

ദഹനം എളുപ്പമാക്കാനും അസിഡിറ്റി മാറാനും ഇത് സഹായിക്കുന്നു. മൂത്രാശയ സംബന്ധമായ അസുഖങ്ങൾക്കും യൂറിൻ ഇൻഫെക്ഷൻ അകറ്റാനും ഇത് സഹായിക്കുന്നു. ധാരാളമായി അയൺ അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച ഉള്ളവർക്കും രക്തം വർദ്ധിപ്പിക്കുന്നതിനും ഈ ഇല ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വാദം സന്ധിവേദന തുടങ്ങിയവയ്ക്ക് ഇത് നല്ല ഒരു മരുന്നാണ്.

കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ഇത് ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനം എളുപ്പമാക്കുന്നു. ഈ ഇല കഴിക്കുന്നതിലൂടെ പാൻക്രിയാസിൽ ഇൻസുലിന്റെ അളവ് വർദ്ധിക്കുന്നത് വഴി ഷുഗർ ലെവൽ കുറയുന്നതിന് സഹായിക്കുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

Leave a Comment