പല അമ്മമാരും ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് ക്ഷീണവും തളർച്ചയും. പലരും അഭിപ്രായ പെടാറുള്ളത് ഇത്തരത്തിലുള്ള ക്ഷീണവും തളർച്ചയും കാരണം ജോലി ചെയ്യുന്നതിനും മറ്റും തടസ്സം ഉണ്ടാകുന്നു. വിട്ടുമാറാത്ത ഇത്തരം ക്ഷീണം ഉണ്ടാകുന്നതിന് പ്രധാന കാരണം നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കപ്പെടാത്ത കൊണ്ടാണ്. ഇതിനുള്ള ഒന്നാമത്തെ കാരണം ശരിയായ രീതിയിൽ ഉറക്കം ലഭിക്കാത്തതാണ്. ആരോഗ്യവാനായ ഒരു മനുഷ്യൻ ഏഴു മുതൽ 8 മണിക്കൂർ വരെ ദിവസവും ഉറങ്ങേണ്ടത് അത്യാവശ്യമാണ്.
ഉറക്കം ശരിയാവാത്തതുകൊണ്ട് ബിപി കൂടാനും അലസത ക്ഷീണം തലവേദന തുടങ്ങിയവ ഉണ്ടാകാനും ഇടയുണ്ട്. അതിനാൽ ഉറക്കക്കുറവ് വിട്ടുമാറാത്ത ക്ഷീണം ഉണ്ടാകുന്നതിനു കാരണമാണ്. അതുപോലെതന്നെ മറ്റൊരു കാരണമാണ് ഏതെങ്കിലും തരത്തിലുള്ള അസുഖം അതായത് തൈറോയ്ഡ് പോലുള്ള അസുഖങ്ങൾ ഉണ്ടെങ്കിൽ ക്ഷീണം തളർച്ച തുടങ്ങിയവ ഉണ്ടാകും. ഷുഗർ ഉള്ള ആളുകളിലും ഇത്തരത്തിലുള്ള ക്ഷീണം തളർച്ച ഉണ്ടാകാറുണ്ട്. ഇൻസുലിൻ റെസിസ്റ്റൻസ് കാരണത്തിൽ വേണ്ടത്ര ഊർജ്ജം ഉല്പാദിപ്പിക്കപ്പെടാതെ വരുമ്പോഴാണ് .
ക്ഷീണം തളർച്ച ഉണ്ടാകുന്നത്. കൂടാതെ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള വൈറൽ ഇൻഫെക്ഷൻ ഉണ്ടാകുമ്പോഴും ശരീരത്തിന് ക്ഷീണം തളർച്ച തുടങ്ങിയവ ഉണ്ടാകുന്നു. കൂടാതെ മെന്റലി ഡിപ്രെസെഡ് ആയിട്ടുള്ള വിഷാദരോഗം അനുഭവിക്കുന്നവർക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും. ഇതിനെല്ലാം പരിഹാരമായി നമുക്ക് ചെയ്യാൻ സാധിക്കും. ദിവസവും രാവിലെ ഉള്ള ഭക്ഷണം ഒരു കാരണവശാലും മിസ്സ് ആക്കരുത്. നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജം ഉല്പാദിപ്പിക്കുന്നത് രാവിലെ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ്.
കൂടാതെ നമ്മുടെ ശരീരത്തിൽ ധാരാളം വെള്ളം ആവശ്യമാണ്. അതിനാൽ ശരീരത്തിന് അനുസരിച്ച് മൂന്ന് മുതൽ നാലു ലിറ്റർ വെള്ളം വരെ ഒരാൾ കുടിച്ചിരിക്കണം. ദിനചര്യകൾ ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ ഇത്തരം ക്ഷീണം തളർച്ച തുടങ്ങിയവയെല്ലാം നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും. കൃത്യസമയത്ത് ഉറങ്ങുകയും കൃത്യസമയത്ത് ആഹാരം കഴിക്കുകയും ചെയ്യണം.
രാവിലെ എഴുന്നേറ്റ് ഉടൻ മൊബൈൽ ഫോണിൽ നോക്കി സമയം കളയാതെ ശരീരത്തിന് ഉന്മേഷവും ഉണർവും ലഭിക്കുന്ന രീതിയിലുള്ള ചെറിയ ചെറിയ വ്യായാമങ്ങൾ ചെയ്യുക. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഓമെഗാ 3 അടങ്ങിയിട്ടുള്ള ചെറു മത്സ്യങ്ങൾ ധാരാളം കഴിക്കുന്നത് നല്ലതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.