മുഖം പെട്ടെന്ന് വെളുപ്പിക്കാൻ ഇതാ ഹോം മെയ്ഡ് ഫേസ് പാക്ക്.

സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവരും മുഖത്തിന്റെ കാന്തി വർധിപ്പിക്കുന്നതിനും സൗന്ദര്യവും നിറവും വർദ്ധിപ്പിക്കുന്നതിനും വേണ്ടി ഫേഷ്യലുകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. ഇതിനുവേണ്ടി ഒരുപാട് പണം ബ്യൂട്ടിപാർലറുകളിൽ പോയി ചിലവഴിക്കേണ്ടതില്ല. വളരെ നല്ല ചിലവ് കുറഞ്ഞ രീതിയിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഫേഷ്യലുകളും സ്ക്രബ്ബുകളും വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതിനെ ചിലവും കുറവാണ് നാച്ചുറൽ ആയതുകൊണ്ട് തന്നെ വളരെയധികം റിസൾട്ട് തരുന്നു.

കൂടാതെ യാതൊരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുമില്ല. നമ്മുടെ എല്ലാവരുടെ വീടുകളിലും പാലും പഞ്ചസാരയും നാം ഉപയോഗിക്കുന്നവരാണ്. ഇത് ഉപയോഗിച്ച് ഒരു സ്ക്രബർ തയ്യാറാക്കി എടുക്കാം. അതിനായി ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ പാലും ഇതിലേക്ക് അല്പം ഒലിവോയിലും ചേർത്ത് മിക്സ് ചെയ്യുക. പഞ്ചസാരയ്ക്ക് പകരം ശർക്കരയും ഉപയോഗിക്കാവുന്നതാണ്. മുഖം നന്നായി കഴുകി വൃത്തിയാക്കി ആവി കൊണ്ടതിനു ശേഷം ഈ സ്ക്രബ്ബ് മുഖത്ത് അപ്ലൈ ചെയ്യാം.

മൂക്കിൽ ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ് റിമൂവ് ചെയ്യുന്നതിന് ഇത് വളരെയധികം സഹായിക്കും. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഇത് ഉപയോഗിക്കണം. ചിലർക്ക് പാലും പാൽ ഉൽപ്പന്നങ്ങളും അലർജി ഉള്ളവർ ഉണ്ടാകും അതിനാൽ കയ്യിലോ മറ്റെവിടെ തേച്ച് അലർജി ഇല്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം മുഖത്ത് പുരട്ടാവു. അതുപോലെതന്നെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചാൽ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന മറ്റൊരു സ്ക്രബർ ആണ് വെളിച്ചെണ്ണയും പഞ്ചസാരയും ചെറിയതായി ചൂടാക്കിയതിനു ശേഷം ചെറിയ ചൂടോടുകൂടി മുഖത്ത് സ്ക്രബ്.

ചെയ്തു കൊടുക്കുക. വെളിച്ചെണ്ണ സ്കിന്നിന് വളരെ നല്ലതാണ്. ഇതിലേക്ക് അല്പം തേനോ അല്ലെങ്കിൽ ശർക്കരയോ ഉപയോഗിക്കാം. ഇടയ്ക്കിടയ്ക്ക് സ്ക്രബ്ബറുകൾ മാറ്റി ഉപയോഗിക്കുന്നത് ചർമ്മത്തിന് നല്ലതാണ്. അതുപോലെതന്നെ ഗ്രീൻ ടീയിൽ പഞ്ചസാരയും ശർക്കരയും ചേർത്ത് ചെറുചൂടോടുകൂടി മുഖത്ത് അപ്ലൈ ചെയ്യുന്നത് മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും പിഗ്മെന്റേഷനും എല്ലാം മാറുന്നതിന് സഹായിക്കും. ഗ്രീൻ ടീ നല്ല ഒരു ആന്റിഓക്സിഡന്റാണ്.

കൂടാതെ ഫംഗൽ ഇൻഫെക്ഷനുകളും മറ്റും ചൊറിച്ചിലുകളും ഉള്ള ആളുകൾക്ക് കല്ലുപ്പും പച്ചമഞ്ഞളും ചേർത്ത് ചൂടാക്കിയ വെള്ളത്തിൽ ഇളം ചൂടോടുകൂടി മുങ്ങിയിരിക്കുന്നത് ഇത്തരം ബുദ്ധിമുട്ടുകൾ തടയുന്നതിന് സഹായിക്കും. അതുപോലെതന്നെ ബദാം പൊടിച്ചതും കാപ്പിപ്പൊടിയും എല്ലാം നമ്മുടെ വീടുകളിൽ ലഭ്യമാണ് ഇവയെല്ലാം സ്ക്രബ്ബറുകളായി ഉപയോഗിക്കാം. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

Leave a Comment