50 കഴിഞ്ഞ സ്ത്രീകൾ ശ്രദ്ധിച്ചിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇവയാണ്.

ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്നവരാണ് നാം. ബാല്യം കൗമാരം യൗവനം വാർദ്ധക്യം എന്നിങ്ങനെ നാല് ഘട്ടങ്ങളിലൂടെയാണ് നമ്മുടെ ജീവിതം കടന്നു പോകുന്നത്. സ്ത്രീകളിൽ വാർദ്ധക്യം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ്. വളരെയധികം ശ്രദ്ധിക്കേണ്ട സമയവും ആണ് ഇത്. 50 വയസ്സ് കഴിയുന്നതോടുകൂടി സ്ത്രീകളിൽ ആർത്തവവിരാമം സംഭവിക്കുന്നു. ഇതുമൂലം അവർക്ക് പലതരത്തിലുള്ള ഹോർമോൺ ചെയ്ഞ്ചുകളും ഉണ്ടാകും. അവരുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഈസ്ട്രജന്റെ അളവ്.

കുറയുകയും ചെയ്യുന്നു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെയധികം ആരോഗ്യം നിലനിർത്തുന്ന ഒരു കാര്യമാണ് ഈസ്ട്രജന്റെ ഉത്പാദനം. സ്ത്രീകളുടെ ശരീരത്തെ സംരക്ഷിക്കുന്ന ഒരു ഹോർമോൺ ആണ് ഈസ്ട്രജൻ. ഈസ്ട്രജൻ രോഗങ്ങൾ വരുന്നത് തടയുകയും ബോഡി ബാലൻസിൽ കൊണ്ടുപോകുന്നതിന് സഹായിക്കുകയും ചെയ്യുന്നു. 50 വയസ്സ് കഴിഞ്ഞ സ്ത്രീകളിൽ ഈസ്ട്രജന്റെ ഉത്പാദനം കുറയുമ്പോൾ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഉറക്കമില്ലായ്മ അതിൽ പ്രധാനപ്പെട്ട ഒന്നാണ്.

കൂടാതെ ഡിപ്രഷനും അനാവശ്യമായുള്ള ദേഷ്യങ്ങളും എല്ലാം ഇതിന്റെ ലക്ഷണമാണ്. കൂടാതെ ശാരീരികമായി ഉണ്ടാകുന്ന പല ആരോഗ്യ പ്രശ്നങ്ങളും അവർക്കുണ്ട്. ഷുഗർ കൊളസ്ട്രോൾ പ്രഷർ തുടങ്ങിയവയെല്ലാം ആരംഭിക്കുന്നത് വാർദ്ധക്യ കാലഘട്ടത്തിലാണ്. കൂടാതെ ഹൃദ്രോഗങ്ങളും ഫാറ്റി ലിവർ പോലുള്ള അസുഖങ്ങളും വന്നുചേരാൻ ഇടയുണ്ട്. 50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ആരോഗ്യകാര്യത്തിലാണ്. ഇതിൽ തന്നെ ഏറ്റവും പ്രധാനം നല്ല രീതിയിലുള്ള ഭക്ഷണരീതിയാണ്.

ഇതിനായി പ്ലേറ്റ് മെത്തേഡ് തെരഞ്ഞെടുക്കാം. ഒരു പ്ലേറ്റിന്റെ കാൽഭാഗം കാർബോഹൈഡ്രേറ്റും കാൽഭാഗം പച്ചക്കറിയും കാൽഭാഗം പഴവർഗങ്ങളും കാൽഭാഗം പ്രോട്ടീനും അടങ്ങിയതായിരിക്കണം ഭക്ഷണം. രണ്ടാമത്തെ കാര്യമാണ് കൃത്യമായ വ്യായാമങ്ങൾ ചെയ്യുക എന്നത്. കഠിനമായ വ്യായാമങ്ങൾ അല്ല. ലളിതമായ രീതിയിലുള്ള വ്യായാമങ്ങൾ സ്ഥിരം ചെയ്യുന്നത് നല്ലതാണ്. അതുപോലെതന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ശരീരഭാരം നിയന്ത്രിക്കുക എന്നത്. അതുപോലെതന്നെ വാർദ്ധക്യത്തിലുള്ള ആളുകളെ ഒരിക്കലും ഒറ്റക്കാക്കാതെ.

അവരെ എപ്പോഴും ചേർത്ത് പിടിച്ച് സന്തോഷത്തോടെ ഇരിക്കുവാൻ കുടുംബാംഗങ്ങൾ ശ്രദ്ധിക്കണം. അതുപോലെതന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ഇടയ്ക്കെല്ലാം പ്രഷർ ഷുഗർ കൊളസ്ട്രോൾ എന്നിവ പരിശോധിച്ചു നോർമൽ അല്ലേ എന്ന് ചെക്ക് ചെയ്യണം. എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുമ്പോൾ തന്നെ ഡോക്ടറുടെ വൈദ്യസഹായം തേടണം. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

Leave a Comment