പലകാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ അനുഭവപ്പെടുന്നവരാണ് നമ്മൾ. പ്രത്യേകിച്ച് തണുപ്പ് കാലമാകുമ്പോൾ തലയിൽ ഡ്രൈനസും മുടികൊഴിച്ചിലും താരനും അധികമാകുന്നു. ഈ സാഹചര്യത്തിൽ നമ്മൾ ഇതിനു പരിഹാരമായി പല മാർഗങ്ങളും കണ്ടെത്താറുണ്ട്. ഒരു രൂപ പോലും ചിലവില്ലാതെ നമ്മുടെ വീട്ടിലുള്ള ഈ സാധനം ഉപയോഗിച്ച് നമുക്ക് തലയോട്ടിയിൽ ഉണ്ടാകുന്ന ചൊറിച്ചിലും മുടികൊഴിച്ചിലും താരനും മുറിവുകളും എല്ലാം മാറ്റിയെടുക്കാൻ സാധിക്കും. ഇതിനായി നാം ഉപയോഗിക്കുന്നത് ചുവന്നുള്ളി ആണ്.
ചുവന്നുള്ളിയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡൻസുകളും സൾഫർ കണ്ടന്റും മുടികൊഴിച്ചിലും താരനും തലയിലുണ്ടാകുന്ന ചൊറിച്ചിലും മാറ്റിയെടുക്കുന്നതിന് സഹായിക്കും. കൂടാതെ മുടികൊഴിച്ചിൽ തടയുകയും മുടി സമൃദ്ധമായി വളരുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ചെറുയ ഉള്ളിയുടെ നീര് നാല് തരത്തിലാണ് നമ്മുടെ മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ നമ്മെ സഹായിക്കുന്നത്. തലയോട്ടിയിൽ ഉണ്ടാകുന്ന ഫംഗൽ ഇൻഫെക്ഷന് തടയുന്നതിന് ഉള്ളിയുടെ നീര് സഹായിക്കും.
നമ്മുടെ തലയിൽ താരൻ ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം ഫംഗൽ ഇൻഫെക്ഷൻ ആണ്. അതുപോലെതന്നെ തലയോട്ടിയിൽ ഉണ്ടാകുന്ന പൂപ്പൽ രോഗബാധ കാരണം മുടി ചീകുമ്പോഴും ചൊറിയുമ്പോഴും തൊലി ഇളകി പോരുന്നതായി കാണാറുണ്ട്. ഉള്ളിയുടെ നീര് ഉപയോഗിക്കുമ്പോൾ ഇത് തടയാൻ സാധിക്കും. ഉള്ളിയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡൻസും സൾഫർ കണ്ടന്റുമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നത്. രണ്ടാമത്തേത് തലയിലുണ്ടാകുന്ന ബാക്ടീരിയൽ ഇൻഫെക്ഷൻ തടയുന്നു.
പലപ്പോഴും നാം മുടി ചീകുമ്പോൾ തലയിൽ ചെറിയ കുരുക്കൾ കാണുകയും വേദന ഉണ്ടാവുകയും ചെയ്യാറുണ്ട് ഇത് ബാക്ടീരിയൽ ഇൻഫെക്ഷൻ കൊണ്ടുവരുന്നതാണ്. മൂന്ന് സ്ത്രീകളിലും പുരുഷന്മാരിലും പൊതുവായി കണ്ടുവരുന്ന മുടി നേർത്ത് പോകുന്ന അവസ്ഥയെ തടയാൻ ഇത് സഹായിക്കും. നമ്മുടെ മുടി ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നത് കരോട്ടിൻ ആണ്. മുടിയിൽ കരോട്ടിൽ നിലനിർത്തി മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് ചെറുള്ളിയുടെ നീര് സഹായിക്കും.
അഞ്ചുമിനിറ്റിനുള്ളിൽ ചെറുള്ളിയുടെ നീര് മുടികൊഴിച്ചിൽ തടയുന്നത് എങ്ങനെയാണെന്ന് നോക്കാം. ചെറുകുള്ളിയോ അല്ലെങ്കിൽ സവാളയോ ഇതിൽ ഏതു ഉപയോഗിക്കാം. ഇത് ചെറിയ കഷണങ്ങളായി അരിഞ്ഞ് മിക്സിയിൽ അരച്ച് ഇതിന്റെ ജ്യൂസ് മാത്രം അരിച്ചെടുക്കുക. ഇതിലേക്ക് തുല്യ അളവിൽ വെള്ളവും ചേർത്ത് തലയോട്ടിയിൽ നന്നായി മസാജ് ചെയ്തു പിടിപ്പിക്കുക. കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് ഇങ്ങനെ തേച്ച് കഴുകി കളയാവുന്നതാണ്. ഇത് തലയോട്ടിയിലെ ഫംഗൽ ഇൻഫെക്ഷൻ തടയുകയും മുടി വളരുന്നതിന് സഹായിക്കുകയും ചെയ്യും. കൂടുതൽ അറിയുന്നതിന് വീഡിയോ കണ്ടു നോക്കൂ.