സൗന്ദര്യ കാര്യത്തിൽ വളരെയെല്ലാം ശ്രദ്ധിക്കുന്നവരാണ് നമ്മൾ എല്ലാവരും. മുഖത്തിന്റെയും കൈകാലുകളുടെയും എല്ലാം നിറം വർദ്ധിപ്പിക്കുന്നതിന് പലതരത്തിലുള്ള ക്രീമുകളും ഫേഷ്യലുകളും ചെയ്യുന്നവരാണ് പലരും. വിലകൂടിയ ക്രീമുകളും മറ്റും ഉപയോഗിച്ച് സൗന്ദര്യം വർദ്ധിപ്പിക്കാൻ പലരും ശ്രമിക്കാറുണ്ട്. എന്നാൽ ഇതുകൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും വളരെയേറെയാണ്. എന്നാൽ ആരും ഇവയെ പറ്റി ചിന്തിക്കാറു പോലുമില്ല. വളരെ മിതമായ ചിലവിൽ ശരീരത്തിന്റെ മൊത്തം നിറം വർദ്ധിപ്പിക്കുന്നതിന് ഒരു ഹോം ട്രീറ്റ്മെന്റ് നമുക്ക്.
പരിചയപ്പെടാം. നമ്മുടെ വീട്ടിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ മാത്രം ഉപയോഗിച്ച് പെട്ടെന്ന് തന്നെ റിസൾട്ട് തരുന്ന ഒരു ഫേസ് പാക്ക് ആണ് ഇത്. ഇതിനായി നാം ഉപയോഗിക്കുന്നത് ഗ്ലിസറിൻ ആണ്. ഒരു പാത്രത്തിലേക്ക് മൂന്ന് ടീസ്പൂൺ ഗ്ലിസറിൻ എടുക്കുക. നമ്മുടെ ചർമ്മത്തിന് വളരെയേറെ നല്ലതാണ് ഗ്ലിസറിൻ. ഇത് ചർമ്മത്തെ മൃദുലവും എണ്ണമയം ഉള്ളതും ആകുന്നു. മൂന്ന് ടേബിൾസ്പൂൺ ഗ്ലിസറിൻ എടുത്തതിനുശേഷം അതിലേക്ക് അരമുറി ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് ചേർക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
ഗ്ലിസറിൻ ഒരിക്കലും തനിച്ച് സ്കിന്നിൽ അപ്ലൈ ചെയ്യരുത്. ഗ്ലിസറിനിൽ എന്തെങ്കിലും മിക്സ് ചെയ്തു മാത്രം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വരണ്ട ചർമം ഉള്ളവർക്ക് നാരങ്ങ ഒഴിവാക്കാം. എണ്ണമയമുള്ള ചർമം ആണെങ്കിൽ നാരങ്ങ ചേർക്കുന്നത് നല്ലതാണ്. ഇതിന് കൂടാതെ ഇതിലേക്ക് ഗ്ലിസറിൻ എടുത്ത അതേ അളവിൽ തന്നെ തേനും ചേർക്കണം. ഇവ മൂന്നും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. തേൻ ചർമ്മത്തിന് വളരെയധികം നല്ലതാണ്. കറുത്ത പാടുകളും കുരുകളും എല്ലാം അകറ്റുന്നതിന് സഹായിക്കും.
കൂടാതെ വരണ്ട ചർമം ആണെങ്കിൽ എണ്ണമയം ഉള്ള ചർമ്മമായി നിലനിർത്താൻ തേൻ ഉപയോഗിക്കുന്നത് നല്ലതാണ്. ഇവ മൂന്നും നല്ലതുപോലെ മിക്സ് ചെയ്തെടുത്ത ശേഷം പഞ്ഞിയിൽ മുക്കി മുഖത്തും കൈകാലുകളിലും വേണമെങ്കിൽ ദേഹം മുഴുവനും ഉപയോഗിക്കാം. ഫെയ്സ് പാക്ക് അപ്ലൈ ചെയ്ത് 20 മിനിറ്റിനുശേഷം കഴുകി കളയാം. ഉപയോഗിച്ച് ശേഷം ബാക്കിയുള്ളത് ബോട്ടിലിൽ ആക്കി പിന്നീടുള്ള ഉപയോഗത്തിനായി മാറ്റിവയ്ക്കാം. തണുപ്പുകാലങ്ങളിൽ ചർമ്മത്തിന് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഈ ഒരു ഫേസ് പാക്ക് ഉപയോഗിക്കാം. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.