ഇന്ന് ഒരുപാട് പേര് ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് ഇടയ്ക്കിടയ്ക്ക് ബാത്റൂമിൽ പോകാൻ തോന്നുക എന്നത്. ഇതിനെ ഐബിഎസ് എന്നാണ് പൊതുവേ പറയാറുള്ളത്. കുട്ടികളിലും മുതിർന്നവരിലും എല്ലാം ഇത് ഉണ്ടാകാറുണ്ട്. കുട്ടികൾക്ക് സ്കൂളിൽ പോകുന്ന സമയത്തോ അല്ലെങ്കിൽ മുതിർന്നവർക്ക് അത്യാവശ്യമായി ജോലിയിൽ പോകേണ്ട സമയത്ത് അല്ലെങ്കിൽ പുറത്തു പോകേണ്ട സമയത്തോ എല്ലാം ബാത്റൂമിൽ പോകാനുള്ള തോന്നൽ ഉണ്ടാവുകയാണ് ചെയ്യുന്നത്. ഇത് മൂലം വളരെയധികം വിഷമങ്ങൾ അനുഭവിക്കുന്നുണ്ട്.
ജോലിയിൽ കോൺസെൻട്രേറ്റ് ചെയ്യുവാനോ കുട്ടികൾക്കാണെങ്കിൽ പഠിത്തത്തിൽ കൂടുതൽ ശ്രദ്ധിക്കാനോ കഴിയാത്ത അവസ്ഥ ഉണ്ടാകും. അതുപോലെതന്നെ ചിലരിൽ ഗ്യാസിന്റെ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ കൊണ്ട് ആളുകളുടെ ഇടയിലേക്ക് പോകാനോ യാത്രകൾ ചെയ്യാനോ പലരും മടിക്കുന്നു. ഐപിഎസ് എന്ന ഈ പ്രശ്നം മറികടക്കാനുള്ള വഴികൾ എന്തെല്ലാമാണ് എന്ന് നോക്കാം. കുടലിന്റെയും ആമാശയത്തിന്റെയും ആരോഗ്യം നല്ല രീതിയിൽ അല്ലാത്തതുകൊണ്ടാണ് ഈ പ്രശ്നങ്ങളുണ്ടാകുന്നത്.
നാം കഴിക്കുന്ന ഭക്ഷണത്തെ നല്ല രീതിയിൽ ദഹിപ്പിക്കാൻ നമ്മുടെ കുടലുകളിൽ നല്ല ബാക്ടീരിയകളും ചീത്ത ബാക്ടീരിയകളും ഉണ്ട്. അവയുടെ തോതിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ ദഹനം നല്ല രീതിയിൽ നടക്കാത്തതിന് കാരണമാകും. ശരിയായ രീതിയിൽ ദഹനം നടക്കാത്തതുകൊണ്ട് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. അതിനാൽ ചീത്ത ബാക്ടീരിയകളെ കുറയ്ക്കുകയും നല്ല ബാക്ടീരിയകളുടെ അളവ് വർദ്ധിപ്പിക്കുകയും ആണ് ചെയ്യേണ്ടത്. ഈ പ്രശ്നങ്ങളെ തടയുന്നതിന് വേണ്ടി നാം പ്രധാനമായും ചെയ്യേണ്ടത് നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയും മാറ്റം.
വരുത്തുക എന്നതാണ്. ഭക്ഷണത്തിൽ അന്നജത്തിന്റെ അളവ് കുറയ്ക്കുകയും മധുര പലഹാരങ്ങളുടെയും പഞ്ചസാരയുടെയും ഉപയോഗം ഒഴിവാക്കുകയും ചെയ്യണം. ഗ്ലൈസീമിക് ഇൻഡക്സ് അടങ്ങിയിട്ടുള്ള പഴവർഗ്ഗങ്ങൾ ഒഴിവാക്കണം. കഴിക്കുന്ന ഭക്ഷണത്തിന്റെ 50 ശതമാനവും പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തുവാൻ ശ്രമിക്കുക. അതുപോലെതന്നെ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ള കോഴിമുട്ട കഴിക്കാവുന്നതാണ്. ചോറിനും ചപ്പാത്തിക്കും പകരമായി ചെറു ധാന്യങ്ങൾ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക.
പൊറോട്ട എണ്ണ പലഹാരങ്ങൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കണം. ശരീരത്തിൽ ചീത്ത ബാക്ടീരിയ കുറയ്ക്കുന്നതിന് വേണ്ടി ആന്റിബയോട്ടിക്കുകൾ കഴിക്കുക. കൂടാതെ നല്ല ബാക്ടീരിയാസിനെ വർദ്ധിപ്പിക്കുന്നതിന് വേണ്ടി പ്രീ ബയോട്ടിക്കുകളും പ്രോബയോട്ടിക്കുകളും കഴിക്കാം. കരിഞ്ചീരകം മഞ്ഞൾ ഇഞ്ചി വെളുത്തുള്ളി എന്നിവ നാച്ചുറൽ ആന്റിബയോട്ടിക്കുകൾ ആണ്. ഇവയെല്ലാം ചേർത്ത് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് വളരെ നല്ലതായിരിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.