ഈ രോഗലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളുടെ കിഡ്നി തകരാറിലാണ്.

നമ്മുടെ കൊച്ചു കേരളത്തിൽ ദിനംപ്രതി ഡയാലിസിസ് കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടുവരികയാണ്. അത്രയധികം കിഡ്നിയുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഉള്ള ആളുകൾ നമ്മുടെ നാട്ടിൽ ഉള്ളതുകൊണ്ടാണ് ഡയാലിസിസ് കേന്ദ്രങ്ങളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നത്. 35% ത്തോളം ഷുഗർ ഉള്ള ആളുകളിലാണ് കിഡ്നി പ്രോബ്ലം ഉണ്ടാകുന്നത്. 30 മുതൽ 50 ശതമാനം വരെ ആളുകൾക്ക് കിഡ്നി ഡിസീസ് വരുന്നതിനുള്ള കാരണം അമിതവണ്ണമാണ്. കൂടാതെ അമിതമായി ബ്ലഡ് പ്രഷർ ഉള്ള ആളുകളിലും കിഡ്നി ഡിസീസസ് ഉണ്ടാകുന്നതിന് കാരണമാകുന്നു.

ഈ കിഡ്നി ഡിസീസ് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം നമ്മുടെ ഭക്ഷണരീതി തന്നെയാണ്. ശരാശരി മനുഷ്യന്റെ സമീകൃത ആഹാരം എന്നു പറയുന്നത് 50% കാർബോഹൈഡ്രേറ്റും 25% പ്രോട്ടീനും 25% ഫൈബറും അടങ്ങിയതാണ്. ഇന്നത്തെ സമൂഹത്തിനുള്ള ആളുകൾ കഴിക്കുന്ന ഭക്ഷണം ഈ രീതിയിൽ ഉള്ളതല്ല. അതുകൊണ്ട് തന്നെ വേണ്ട പോഷകങ്ങളും നമ്മുടെ ശരീരത്തിലെത്താത്തതുകൊണ്ട് പലതരത്തിലുള്ള രോഗങ്ങളും ഉണ്ടാകുന്നു. കിഡ്നി ഡിസീസിന്റെ തുടക്കത്തിൽ ഇത് ഒരു രോഗലക്ഷണവും തന്നെ കാണിക്കുകയില്ല.

അമിതമായ ക്ഷീണം ഉണ്ടാകുന്നത് കിഡ്നി ഡിസീസിന്‍റെ ഒരു ലക്ഷണമാണ്. മറ്റു സുഖങ്ങൾക്കും ഈ രോഗലക്ഷണം ഉണ്ടായേക്കാം പക്ഷേ അമിതവണ്ണവും ഷുഗറും പ്രഷറും ഉള്ള ആളുകളിൽ ഇത്തരം ക്ഷീണം ഉണ്ടാവുകയാണെങ്കിൽ അത് കിഡ്നി ഡിസീസിന്റെ ലക്ഷണമാണ്. അതുപോലെതന്നെ ഭക്ഷണം കുറച്ചു കഴിക്കുമ്പോൾ തന്നെ വയറു നിറഞ്ഞതായി ഉള്ള തോന്നലും ഓക്കാനവും ഛർദിയും എല്ലാം ചിലരിൽ കാണുന്നു. അതുപോലെതന്നെ കിഡ്നി ഡിസീസ് ഉള്ള ആളുകളിൽ ചുവന്ന രക്താണുക്കളുടെ അളവ് കുറയുകയും തല്പരമായി ക്ഷീണം.

ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ സന്ധികളിൽ ഉണ്ടാകുന്ന നീരും മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടും അതുപോലെതന്നെ അടിവയറ്റിൽ ഉണ്ടാവുന്ന വേദനയും എല്ലാം കിഡ്നി റിലേറ്റഡ് ആയിട്ടുള്ള രോഗങ്ങളുടെ ലക്ഷണമാണ്. ഇത്തരം രോഗലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ തന്നെ യൂറിക് ആസിഡ് ക്രിയാറ്റിനും ടെസ്റ്റ് ചെയ്തു രോഗം നിർണയിക്കാൻ അത്യാവശ്യമാണ്. കിഡ്നി റിലേറ്റഡ് രോഗമുള്ള ആളുകൾ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം മുൻപ് കഴിച്ചിരുന്നതിന്റെ നേർപകുതിയാക്കി കുറയ്ക്കണം.

കൂടാതെ ശരീരഭാരത്തിന്റെ 10% ത്തോളം പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പയറുവർഗങ്ങളിൽ അടങ്ങിയിട്ടുള്ള വെജിറ്റേറിയൻ പ്രോട്ടീനുകൾ കഴിക്കുക. അനിമൽ പ്രോട്ടീൻസ് തികച്ചും ഒഴിവാക്കേണ്ടതാണ്. ചെറിയ മീനുകൾ ധാരാളമായി കഴിക്കുന്നത് നല്ലതാണ്. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.

Leave a Comment