മുഖക്കുരു പൂർണമായി മാറ്റാം.

നമ്മളിൽ പലരും ബുദ്ധിമുട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖക്കുരു. കൗമാരപ്രായം മുതൽ സ്ത്രീകളിലും പുരുഷന്മാരിലും പൊതുവായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. പൊതുവായി ഒരു ധാരണയുണ്ട് മുഖക്കുരു ഉണ്ടാകുന്നത് അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ചിട്ടാണ് എന്ന്. എന്നാൽ അതുകൊണ്ട് മാത്രമല്ല നാം കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ അളവിനെ അനുസരിച്ചാണ് മുഖക്കുരുവിന് കാരണമാകുന്നുണ്ടോ ഇല്ലയോ എന്ന് പറയാൻ സാധിക്കുകയുള്ളൂ.

ഞാൻ കഴിക്കുന്ന ഭക്ഷണത്തിലെ ഗ്ലൈസീമിക് ഇൻഡക്സ് അനുസരിച്ചാണ് മുഖക്കുരുവിന് കാരണം ആകുന്നത്. ഗ്ലൈസിമിക് ഇൻഡക്സ് കൂടിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നമ്മളിൽ ഷുഗർ ലെവൽ വർദ്ധിക്കുന്നു. അരി ഭക്ഷണം പലഹാരങ്ങളും ശീതള പാനീയങ്ങളും എല്ലാം കഴിക്കുന്നത് കൊണ്ട് നമ്മുടെ ഷുഗർ ലെവൽ കൂടുന്നതിന് കാരണമാകുന്നു. ഇത് ഉപയോഗിച്ചതുകൊണ്ട് ഷുഗർ ലെവൽ കൂടുന്നതുപോലെ തന്നെ പെട്ടെന്ന് ഷുഗർ ലെവൽ കുറയുകയും ചെയ്യുന്നു. ഇതാണ് മുഖക്കുരുവിന് കാരണമാകുന്നത്.

മുഖക്കുരു വരാതിരിക്കണമെങ്കിൽ മധുരപലഹാരങ്ങളുടെ ഉപയോഗവും അതുപോലെ തന്നെ പാലും പാലുൽപന്നങ്ങളുടെ ഉപയോഗവും കുറയ്ക്കണം. ചില സന്ദർഭങ്ങളിൽ ഗ്ളൂട്ടൻ അടങ്ങിയ ഭക്ഷണങ്ങളും മുഖക്കുരുവിന് കാരണമാകുന്നുണ്ട്. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ മാത്രം ഒഴിവാക്കുന്നതുകൊണ്ട് മുഖക്കുരു മാറാൻ സാധിക്കില്ല. കൗമാരപ്രായം മുതൽ 40 വയസ്സ് വരെയുള്ള ആളുകളിൽ മുഖക്കുരു പൊതുവായി കാണാറുണ്ട്. എന്നാൽ കൗമാരപ്രായക്കാരിൽ കാണുന്നതിനേക്കാൾ വ്യത്യസ്തമായ രീതിയിലാണ്.

ചിലരിൽ ഹോർമോൺ തകരാറുകൾ ഉണ്ടാകുന്നതുകൊണ്ടും മുഖക്കുരു ഉണ്ടാകുന്നുണ്ട്. അതുപോലെതന്നെ താരൻ ഉണ്ടാകുന്നത് മുഖക്കുരുവിന് കാരണമാകുന്നുണ്ടോ എന്ന് പലർക്കും സംശയമുണ്ട്. എന്നാൽ ചില സാഹചര്യങ്ങൾ മാത്രമാണ് സംഭവിക്കുന്നുള്ളൂ. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതുകൊണ്ട് അതുപോലെതന്നെ എണ്ണമയമുള്ള ചർമം ഉള്ളവർക്കും ആണ് ധാരാളമായി മുഖക്കുരു ഉണ്ടാകുന്നത്. അതുപോലെതന്നെ ചില സന്ദർഭങ്ങളിൽ ഡ്രൈ സ്കിൻ ഉള്ളവർക്കും മുഖക്കുരു ഉണ്ടാകാറുണ്ട്.

പല വീടുകളിലും അമ്മയും മക്കളും തമ്മിലുള്ള തർക്കത്തിന് വിഷയമാവുന്നത് മുഖക്കുരുവിന് ചികിത്സ വേണോ വേണ്ടയോ എന്നുള്ള കാര്യത്തിലാണ്. എന്നാൽ മുഖക്കുരുവിന് ചികിത്സ ചെയ്യുന്നത് വഴി മുഖക്കുരു തുടക്കത്തിൽ തന്നെ പൂർണമായി മാറ്റുന്നതിന് അതിന്റെ പാടുകളും കുഴികളും മുഖത്ത് ഇല്ലാതിരിക്കുന്നതിനും ഇത് സഹായിക്കും. മുഖക്കുരു ഉണ്ടായിക്കഴിഞ്ഞാൽ അത് പൊട്ടിക്കുന്ന ശീലമുള്ളവർ അത് ഒഴിവാക്കണം. ആധുനിക ചികിത്സാരംഗത്ത് മുഖക്കുരു മുഖക്കുരുവിന്റെ പാടും കുഴികളും എല്ലാം തന്നെ പൂർണമായും മാറ്റിയെടുക്കുന്നതിനുള്ള ചികിത്സാരീതികൾ നിലവിലുണ്ട്. കൂടുതൽ അറിയുന്നതിന് വീഡിയോസ് തുടർന്ന് കാണുക.

Leave a Comment