ഈ ഏഴ് ഭക്ഷണത്തിലൂടെ ചീത്ത കൊളസ്ട്രോൾ പൂർണമായും മാറ്റിയെടുക്കാം.

നമ്മളിൽ പല ആളുകളും ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് കൊളസ്ട്രോൾ എന്നത്.കൊളസ്ട്രോൾ ലെവൽ അറിയുന്നതിന് വേണ്ടി നമ്മൾ എല്ലാവരും പൊതുവായി ചെയ്യുന്ന ഒരു ടെസ്റ്റ് ആണ് ലിപ്പിഡ് പ്രൊഫൈൽ. ഇത് ചെയ്യുന്നത് വഴി മൊത്തം കൊളസ്ട്രോളിന്റെ ലെവലും അതിൽ അടങ്ങിയിട്ടുള്ള ഓരോ കണികകളുടെ അളവ് മനസ്സിലാക്കാൻ സാധിക്കും. ഇത്തരത്തിൽ ടെസ്റ്റ് ചെയ്യുമ്പോൾ നാം ആദ്യം മനസ്സിലാക്കുന്ന ഒന്നാണ് ട്രൈഗ്ലിസറൈഡ്. നമ്മുടെ രക്തത്തിൽ കൊളസ്ട്രോളിന് സ്റ്റോർ ചെയ്തു വെക്കുന്നത് ട്രൈ ഗ്ലിസറൈഡിന്റെ രൂപത്തിലാണ്.

കൊളസ്ട്രോളിന്റെ ഏറ്റവും ചെറിയ കണികകളെയാണ് ട്രൈഗ്ലിസറൈഡ് എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കൊളസ്ട്രോൾ നമ്മുടെ അവയവങ്ങളുടെ പ്രവർത്തനങ്ങൾക്കും ഹോർമോണുകളുടെ ഉല്പാദനത്തിനും എല്ലാം ആവശ്യമാണ്. നമ്മുടെ ശരീരത്തിൽ ധാരാളമായി എത്തുന്ന കൊഴുപ്പ് ഗ്ലൂക്കോസ് ആയി മാറുകയും അത് ട്രൈഗ്ലിസറൈഡിന്റെ രൂപത്തിൽ ശരീരത്തിൽ നിൽക്കുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിലെത്തുന്ന അനാവശ്യമായിട്ടുള്ള കൊഴുപ്പാണ് ഇത്. ഇതര കുഴലുകളിൽ അടിഞ്ഞുകൂടി രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും.

സ്ട്രോക്ക് ഹാർട്ടറ്റാക്ക് തുടങ്ങിയവ ഉണ്ടാകുന്നതിനു കാരണമാവുകയും ചെയ്യുന്നു. കൂടാതെ ട്രൈഗ്ലിസറൈഡ് വർദ്ധിക്കുമ്പോൾ പാൻക്രിയാസ് ഗ്രന്ഥിയിൽ നീർക്കെട്ട് ഉണ്ടാകുന്നു. ധാരാളമായി ഭക്ഷണം കഴിക്കുന്നതും കൂടാതെ കഴിക്കുന്ന ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് റിഫൈൻഡ് ഓയിൽ തുടങ്ങിയവ ധാരാളം ഉപയോഗിക്കുന്നതും പഞ്ചസാരയുടെ അളവ് ധാരാളമായി ഉപയോഗിക്കുന്നതും മധുര പലഹാരങ്ങളും മറ്റു ശീതള പാനീയങ്ങളും കഴിക്കുന്നത് വഴിയും ശരീരത്തിൽ ട്രൈഗ്ലിസറൈഡ് വർദ്ധിക്കുന്നു.

ഇതിനുപുറമേ സ്ഥിരമായി തൈറോയ്ഡിന് മരുന്ന് കഴിക്കുന്നവർക്കും ട്രൈഗ്ലിസറൈഡ് ശരീരത്തിൽ കൂടാൻ ഇടയുണ്ട്. ഇതുകൂടാതെ പാരമ്പര്യമായും ചിലരിൽ ഇത് വർദ്ധിക്കുന്നതായി കാണാറുണ്ട്. ആറുമാസത്തിൽ ഒരു തവണയെങ്കിലും ട്രൈഗ്ലിസറൈഡ് പരിശോധിക്കുന്നത് ആരോഗ്യം സംരക്ഷിക്കുന്നതിന് നല്ലതാണ്. അമിതമായ ഭക്ഷണം കഴിക്കുന്നത് കുറച്ച് വിശപ്പിനുള്ളത് മാത്രം കഴിക്കാനായി ശ്രദ്ധിക്കുക. അതുപോലെ മധുരത്തിന്റെ ഉപയോഗം പൂർണമായും ഒഴിവാക്കുക.

മധുരം കുറവുള്ള ചെറിയ പുളിയോട് കൂടിയുള്ള പഴങ്ങൾ കഴിക്കാവുന്നതാണ്. അതുപോലെതന്നെ അരി ഭക്ഷണം കുറയ്ക്കുന്നതിലൂടെ കാർബോഹൈഡ്രേറ്റിന്റെ അളവ് ശരീരത്തിൽ എത്തുന്നത് നിയന്ത്രിക്കാൻ സാധിക്കും. തവിടുള്ള ഭക്ഷണങ്ങൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. മൃഗ കൊഴുപ്പ് ഉപയോഗിക്കുന്നത് കുറയ്ക്കുകയും അതിനുപകരം ഒമേഗ ത്രി അടങ്ങിയിട്ടുള്ള ചെറു മത്സ്യങ്ങൾ ഉപയോഗിക്കുകയും ചെയ്യാം. ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും 48 മിനിറ്റ് മുതൽ 50 മിനിറ്റ് വരെയുള്ള സമയങ്ങളിൽ കൃത്യമായ വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കുക. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

Leave a Comment